< Back
Kerala

Kerala
കോണ്‍ഗ്രസ് അംഗങ്ങൾ കൂറുമാറി; ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണനഷ്ടം
|27 July 2023 11:41 AM IST
കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്.
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി നഗരസഭാധ്യക്ഷയ്ക്കെതിരേയുള്ള അവിശ്വാസത്തിന് അനുകൂലമായി ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്.
മൂന്നംഗങ്ങൾ ഉള്ള ബിജെപി അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. നഗരസഭയിൽ യു.ഡി.എഫിന് 18 സീറ്റും എൽ.ഡി.എഫിന് 17 സീറ്റുമായിരുന്നു. കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ എൽ.ഡി.എഫ് അംഗബലം 19 ആയി ഉയർന്നു.