< Back
Kerala

Kerala
ഉടുമ്പൻചോലയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ
|16 Aug 2024 10:46 AM IST
ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണാതായത്
ഇടുക്കി: ഉടുമ്പൻചോലയിൽ കാണാതായ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. വീടിന് സമീപത്തുള്ള തോടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണാതായത്. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുത്തശ്ശി ജാൻസിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്.