< Back
Kerala
അലന്റെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ
Kerala

അലന്റെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ

Web Desk
|
18 Nov 2025 10:58 PM IST

കേസിൽ പിടിയിലായവരുടെ എണ്ണം നാലായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 18 വയസ്സുകാരന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയിൽ. വിഷ്ണു കിരൺ, പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. അലനെ കുത്തിയ ആൾക്കായുള്ള അന്വേഷണം തുടരുകയാണ്. അലനെ കുത്തിയ ആളെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇപ്പോൾ പിടിയിലായ രണ്ടുപേർ.

കുത്തിയ ആളെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പിടികൂടുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ അറസ്റ്റു ചെയ്ത രണ്ടുപേരിൽ നിന്നാണ് കുത്തിയ ആളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് ചെങ്കൽചൂള രാജാജി നഗർ സ്വദേശി അലൻ കുത്തേറ്റ് മരിച്ചത്. തിരുവന്തപുരം മോഡൽ സ്‌കൂളിൽ നടന്ന ഫുട്ബോൾ മത്സരത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Similar Posts