< Back
Kerala
rain  alert Kerala,Kerala rain,Yellow alert,latest malayalam news,കാലാവസ്ഥ,കേരളം,മഴ മുന്നറിയിപ്പ്
Kerala

കേരളത്തിൽ രണ്ട് ദിവസം കൂടി മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ലിസി. പി
|
7 Jan 2024 7:22 AM IST

ലക്ഷദ്വീപിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് മഴ

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ലക്ഷദ്വീപിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായാണ് മഴ. ഇതേതുടർന്ന്, കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി. എറണാകുളം, ഇടുക്കി, പാലക്കാട്‌ ജില്ലകളിലാണ് അലർട്ട്.

അതേസമയം, ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. എന്നാൽ കേരള - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.


Similar Posts