< Back
Kerala
യാക്കോബായ സഭക്ക് രണ്ട് മെത്രാപ്പൊലീത്തമാർ കൂടി
Kerala

യാക്കോബായ സഭക്ക് രണ്ട് മെത്രാപ്പൊലീത്തമാർ കൂടി

Web Desk
|
15 Sept 2022 9:03 AM IST

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ശുശ്രൂഷകളിൽ മുഖ്യ കാർമികനായി.

ബെയ്‌റൂട്ട്: യാക്കോബായ സുറിയാനി സഭക്ക് പുതിയ രണ്ട് മെത്രാപ്പൊലീത്തമാർ കൂടി അഭിഷിക്തരായി. മർക്കോസ് മാർ ക്രിസ്റ്റൊഫൊറസും, ഗീവർഗീസ് മാർ സ്റ്റെഫാനോസും ലബനനിലെ പാത്രിയാർക്ക അരമന ചാപ്പലിൽ നടന്ന ചടങ്ങിലാണ് അഭിഷിക്തരായത്. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ശുശ്രൂഷകളിൽ മുഖ്യ കാർമികനായി.

വിശുദ്ധ കുരിശിന്റെ തിരുനാൾ ദിനത്തിലായിരുന്നു ലബനനിലെ പാത്രിയർക്കാ അരമനയിലെ സെന്റ് മേരീസ് ചാപ്പലിൽ വാഴിക്കൽ ചടങ്ങുകൾ. മർക്കോസ് മാർ ക്രിസ്റ്റൊെഫൊറസ് എന്നും, ഗീവർഗീസ് മാർ സ്റ്റെഫാനോസെന്നുമാണ് ഇരുവർക്കും നൽകിയിരിക്കുന്ന സ്ഥാനാനിക നാമം.

Similar Posts