< Back
Kerala
Thanjavur, died, azhimala, beach, waves, latestmalayalam news
Kerala

ആഴിമലയിൽ തിരയിൽപെട്ട് തഞ്ചാവൂർ സ്വദേശികളായ രണ്ട് പേർ മരിച്ചു

Web Desk
|
15 April 2023 10:44 AM IST

വിഴിഞ്ഞം പൊലീസ് എത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ആഴിമലയിൽ തിരയിൽപെട്ട് രണ്ട് മരണം. തഞ്ചാവൂർ സ്വദേശികളായ ഗോപിക [9], രാജാത്തി [45] എന്നിവരാണ് മരിച്ചത്. ബീച്ചിന്‍റെ തീരത്ത് കൂടി നടന്ന ഗോപിക തിരയിൽ പെടുകയായിരുന്നു. ഗോപികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാജാത്തി അപകടത്തിൽപെട്ടത്.

മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ആഴിമല ക്ഷേത്രം സന്ദർശിച്ചതിന് ശേഷം ബീച്ച് സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. വിഴിഞ്ഞം പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Similar Posts