< Back
Kerala
ആന്‍റണി നേരിട്ട് മറുപടി പറഞ്ഞത് നേട്ടമെന്ന് നേതൃത്വം, ദൗർബല്യമെന്ന് ഒരു വിഭാഗം; കോൺഗ്രസിൽ രണ്ടഭിപ്രായം
Kerala

ആന്‍റണി നേരിട്ട് മറുപടി പറഞ്ഞത് നേട്ടമെന്ന് നേതൃത്വം, ദൗർബല്യമെന്ന് ഒരു വിഭാഗം; കോൺഗ്രസിൽ രണ്ടഭിപ്രായം

Web Desk
|
18 Sept 2025 11:06 AM IST

പ്രതിപക്ഷ മറുപടി ശക്തമല്ലാത്തത് കൊണ്ടാണ് ആന്‍റണിക്ക് വാർത്താസമ്മേളനം വിളിക്കേണ്ടി വന്നതെന്നാണ് മറുവിഭാഗത്തിന്റെ വാദം

തിരുവനന്തപുരം: ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ എ.കെ ആന്റണി തന്നെ മറുപടി നൽകിയത് നേട്ടമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ പ്രതിപക്ഷ മറുപടി ശക്തമല്ലാത്തത് കൊണ്ടാണ് ആന്‍റണിക്ക് വാർത്താസമ്മേളനം വിളിക്കേണ്ടി വന്നതെന്നാണ് മറുവിഭാഗത്തിന്റെ വാദം.

അതേസമയം, എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റിൽ. ഈ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു ആൻറണിയുടെ ആവശ്യം.ശിവഗിരിയിൽ പൊലീസ് അതിക്രമം നടന്നിട്ടില്ല. അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പൊലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പഴയ പൊലീസ് നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.പിണറായി കൂടി അംഗമായ സർക്കാരാണ് ശിവഗിരി ജുഡിഷ്യൽ റിപ്പോർട്ട് അംഗീകരിച്ചത്. മുഖ്യമന്ത്രി അവസാനം പ്രസംഗിച്ചത് കൊണ്ടാണ് പ്രതിപക്ഷത്തിന് സഭയിൽ ഇടപെടാൻ കഴിയാത്തതെന്നും തിരുവഞ്ചൂർ പറഞ്ഞു.


Similar Posts