< Back
Kerala
ട്രെയിനിൽ അച്ഛനും മകൾക്കും നേരെയുണ്ടായ അതിക്രമം; രണ്ടുപേർ അറസ്റ്റിൽ
Kerala

ട്രെയിനിൽ അച്ഛനും മകൾക്കും നേരെയുണ്ടായ അതിക്രമം; രണ്ടുപേർ അറസ്റ്റിൽ

Web Desk
|
30 Jun 2022 5:55 PM IST

ഒന്നാം പ്രതി ജോയ് വയനാട്ടിൽ പിടിയിലായി

കൊച്ചി: ട്രെയിനിൽ 16കാരിക്കും അച്ഛനു നേരെ ഉണ്ടായ അതിക്രമത്തിൽ രണ്ടുപേർ അറസ്റ്റിൽ. സിജോ, സുരേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒന്നാം പ്രതി ജോയ് വയനാട്ടിൽ പിടിയിലായി. എറണാകുളത്തെത്തിച്ച ശേഷം അരസ്റ്റ് രേഖപ്പെടുത്തും. ബാക്കിയുള്ളവർക്കായി തെരച്ചിൽ നടത്തുകയാണെന്ന് എറണാകുളം റെയിൽവേ പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന ഗുരുവായൂർ എക്‌സ്പ്രസ്സിൽ വെച്ചാണ് തൃശൂർ സ്വദേശികൾക്ക് നേരെ അതിക്രമമുണ്ടായത്. 50 വയസ്സിന് മുകളിൽ പ്രായമുള്ള ആറ് പേർ കുട്ടിയെ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നാണ് പരാതി. നോർത്തിൽ നിന്ന് ട്രെയിൻ വിട്ട ഉടൻ തന്നെ ശല്യം തുടങ്ങി. ഇടപ്പള്ളിയിൽ വെച്ച് പൊലീസിനെ വിളിക്കാൻ റെയിൽവേ ഗാർഡിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവർ ആരോപണമുയർത്തിയിരുന്നു. സംഭവത്തിൽ ആറുപേർക്കെതിരെ തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Similar Posts