< Back
Kerala
കോതമംഗലം ആനക്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി
Kerala

കോതമംഗലം ആനക്കയം പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

ijas
|
28 Aug 2022 4:04 PM IST

'എന്‍റെ കൊച്ചി' എന്ന ചാരിറ്റി സംഘടനയിലെ പ്രവർത്തകരാണ് അപകടത്തില്‍പ്പെട്ടവര്‍

കോതമംഗലം: കുട്ടമ്പുഴ ആനക്കയം പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ട് പേരെ കാണാതായി. മട്ടാഞ്ചേരി നസ്രത്ത് സ്വദേശികളായ പീറ്റര്‍(55), വൈശാഖ്(36) എന്നിവരെയാണ് കാണാതായത്. 'എന്‍റെ കൊച്ചി' എന്ന ചാരിറ്റി സംഘടനയിലെ പ്രവർത്തകരാണ് അപകടത്തില്‍പ്പെട്ടവര്‍. പീറ്റർ ഒഴുക്കിൽപ്പെടുന്നത് കണ്ട് രക്ഷപെടുത്താനായി കൂടെയുണ്ടായിരുന്ന വൈശാഖും, ഷിജുവും ശ്രമിക്കുന്നതിനിടയിൽ ഇവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടി എത്തിയ സമീപവാസി റോയി ഷിജുവിനെ രക്ഷപ്പെടുത്തി എന്നാൽ പീറ്ററിനേയും വൈശാഖിനേയും രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് സംഭവസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

പൂയംകുട്ടി പുഴയും, ഇടമലയാർ പുഴയും സംഗമിക്കുന്ന സ്ഥലം കൂടിയായ ഇവിടെ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു. ഇവിടെ ഇതിന് മുൻപും നിരവധിപേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ അത് ഗൗനിക്കാതെ പുഴയിൽ ഇറങ്ങുന്നത് പതിവാണ്.

Similar Posts