< Back
Kerala

Kerala
ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി
|12 Nov 2023 5:29 PM IST
301 കോളനിയിലെ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്.
ഇടുക്കി: ഇടുക്കി ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. 301 കോളനിയിലെ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പൂപ്പാറയിൽനിന്ന് അവശ്യസാധനങ്ങൾ വാങ്ങി ആനയിറങ്കലിലെത്തിയ ശേഷം വള്ളത്തിൽ കോളനിയിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ശബ്ദം കേട്ട് എത്തിയ ഗോപിയുടെ മരുമകൻ രഞ്ജിത്താണ് ഇരുവരും മുങ്ങി താഴുന്നത് കണ്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ തുടരുകയാണ്. ജലാശയത്തിന്റെ തീരപ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുന്നത്.