< Back
Kerala

Kerala
ട്രാൻസ്‌ഫോർമർ മോഷ്ടിച്ചു കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ
|2 March 2023 9:53 AM IST
മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്‌ഫോർമറാണ് മോഷ്ടിച്ചത്
കാസർകോഡ്: കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ. പെരിങ്ങോത്ത് വെച്ച് തമിഴ്‌നാട് സ്വദേശികളായ മണികണ്ഠൻ, പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്.
ചിറ്റാരിക്കാൽ കെ.എസ്.ഇ.ബി നല്ലോമ്പുഴ സെക്ഷൻ പരിധിയിലെ അരിയിരിത്തിയിൽ മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്‌ഫോർമർ ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം പോയത്. മോഷ്ടിച്ച ട്രാൻസ്‌ഫോർമർ കടത്തി കൊണ്ടുപോവുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്നാണ് പൊലീസ് പറയുന്നത്.
