< Back
Kerala
ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം  2 പേർ പിടിയിൽ
Kerala

ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം 2 പേർ പിടിയിൽ

Web Desk
|
14 Jun 2024 9:16 PM IST

ആന്ധ്ര സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്

തിരുവനന്തപുരം: ഏഴ് മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്ര സ്വദേശികൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം വിതുര തോട്ടുമുക്കിൽ ഇന്ന് രാവിലെയാണ് സംഭവം. തോട്ടുമുക്ക് സ്വദേശിയുടെ പെൺകുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്

ഈശ്വരപ്പ, രേവണ്ണ എന്നിവരെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. സിറ്റൗട്ടിന് സമീപം കളിച്ചിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ മുട്ടിലിഴഞ്ഞാണ് ഇവരെത്തിയത്.

കുഞ്ഞ് സി​റ്റൗട്ടിലെ ഡോറിന് സമീപം ഇരുന്ന് കളിക്കുന്നതിനിടയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ഹാളിലുണ്ടായിരുന്നു.കുട്ടിയുടെ കൈയിൽ കയറി പിടിച്ചത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പിതാവ് എണീറ്റതോടെ ആന്ധ്ര സ്വദേശി ​കു​ഞ്ഞിന്റെ കൈവിട്ട് പിന്നോട്ട് മാറുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതികളെ കുട്ടിയുടെ പിതാവും നാട്ടുകാരും തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Related Tags :
Similar Posts