< Back
Kerala
കോഴിക്കോട് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Kerala

കോഴിക്കോട് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Web Desk
|
1 March 2026 3:20 PM IST

ഇരുവരുടെയും കാലിനാണ് കടിയേറ്റത്

കോഴിക്കോട്: നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് ലോട്ടറി തൊഴിലാളിയായ സുരേഷിനേയും വീട്ടമ്മയായ ആണ്ടാളി സരസുവിനെയും നായ കടിച്ചത്. ഇരുവരുടെയും കാലിനാണ് പരിക്ക്. രണ്ട് പേരും നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ കല്ലാച്ചി വിഷ്ണുമംഗലത്ത് മൂന്ന് പേർക്ക് തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Similar Posts