< Back
Kerala

Kerala
ഏണി ഉയർത്തുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി; രണ്ട് പേർ ഷോക്കേറ്റ് മരിച്ചു
|3 Dec 2022 11:31 AM IST
ഏലക്കാട്ടിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം
ഇടുക്കി: കുമളിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. അട്ടപ്പള്ളം പുത്തൻപുരയിൽ സുഭാഷ്, പുന്നക്കുഴി ശിവദാസ് എന്നിവരാണ് മരിച്ചത്. ഏലക്കാട്ടിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റി വയ്ക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു.
ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. കൃഷിയിടത്തിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുകയോ സുരക്ഷയൊരുക്കുകയോ ചെയ്യണമെന്ന കർഷകരുടെ ആവശ്യത്തിന് ഒരു തരത്തിലുള്ള പരിഹാരവും ഉണ്ടായില്ലെന്നാണ് നാട്ടുകാർ ആരോപണം.