< Back
Kerala

Kerala
കണ്ണൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
|20 Aug 2023 8:25 AM IST
മരിച്ചത് കാസർകോട് ചൗക്ക് സ്വദേശികൾ
കണ്ണൂർ: തളാപ്പ് എ.കെ.ജി ആശുപത്രിയ്ക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാസർകോട് ചൗക്ക് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് പുതിയതെരുവിലേക്ക് പോകുകയായിരുന്ന ബൈക്കും മംഗൂരുവിൽ നിന്ന് ആയക്കരയിലേക്ക് മീൻ കയറ്റാൻവന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മനാഫിനെയും ലത്തീഫിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് ഇരുവരും മരിച്ചിരുന്നു. ബന്ധുക്കൾ എത്തിയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.