< Back
Kerala
കൊച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണ് രണ്ടുപേർ മരിച്ചു
Kerala

കൊച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണ് രണ്ടുപേർ മരിച്ചു

Web Desk
|
26 Oct 2022 12:08 PM IST

ഒഡീഷാ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്

കൊച്ചി: മരടിൽ പഴയ കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. ഒഡീഷാ സ്വദേശികളായ തൊഴിലാളികളാണ് മരിച്ചത്. കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടം തകർന്നു വീഴുന്നത് കണ്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. ഉടനെ ജനറൽ ആശിപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related Tags :
Similar Posts