< Back
Kerala

Kerala
എറണാകുളം മഞ്ഞുമ്മൽ കടവിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു
|20 Oct 2023 7:00 PM IST
വഴി അവസാനിക്കുന്ന കടവിൽ ലൈറ്റും ബാരിക്കേടും സ്ഥാപികാത്തത്താണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു
കൊച്ചി: എറണാകുളം മഞ്ഞുമ്മൽ കടവിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. പുതുവൈപ്പിൻ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇരുവരും വഴി തെറ്റി പുഴയിലേക്ക് വീണതാണെന്നാണ് നിഗമനം. ഇന്നലെ രാത്രി പത്തരയോടെയാണ് ഏലൂരിനടുത്തുള്ള മഞ്ഞുമ്മൽ കടവിൽ അപകടമുണ്ടായത്. പുതുവൈപ്പ് സ്വദേശി കെൽവിൻ ആന്റണി, ചേരാനല്ലൂർ സ്വദേശി ആസാദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഫയർഫോഴ്‌സും സ്‌കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിൽ കെവിന്റെ മൃതദേഹം ഇന്നലെ രാത്രിയും ആസാദിന്റെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്. വഴി അവസാനിക്കുന്ന കടവിൽ ലൈറ്റും ബാരിക്കേടും സ്ഥാപികാത്തത്താണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു