< Back
Kerala

Kerala
കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം
|18 Jan 2025 5:50 PM IST
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവതികളം ആലമ്പാട്ടിൽ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി സ്വദേശി പി.ടി ഹംസ എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുത്തൂർ ചിനക്കൽ ബൈപ്പാസ് പാതയിൽ ആയിരുന്നു അപകടമുണ്ടായത്. എതിർദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.