< Back
Kerala
accident in chalakudy
Kerala

ചാലക്കുടിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരിയടക്കം രണ്ടുപേർ മരിച്ചു

Web Desk
|
29 March 2023 8:17 AM IST

ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം നടന്നത്

തൃശൂർ:ചാലക്കുടി പരിയാരത്ത് കാർ അപകടത്തിൽ രണ്ട് പേർ മരിച്ചു . നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന പരിയാരം സ്വദേശി അന്നു (70), കാറിലുണ്ടായിരുന്ന ആനി (60) എന്നിവരാണ് മരിച്ചത്. പരിയാരം സിഎസ്ആർ കടവിൽ വെച്ചായിരുന്നു അപകടം നടന്നത്.

ഇന്ന് രാവിലെ 5.45 ഓടെയായിരുന്നു അപകടം നടന്നത്. പരിയാരം ചില്ലായി ദേവസിയുടെ ഭാര്യ അന്നുവിനെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയും പിന്നീട് മരത്തിലിടിച്ച് നിൽക്കുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന കൊന്നക്കുഴി തോമസ് എന്നയാളെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസിൻ്റെ ഭാര്യയാണ് മരിച്ച ആനി. അന്നുവും ആനിയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.


Similar Posts