< Back
Kerala
കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു; തിരുവനന്തപുരത്ത് രണ്ടുപേർ മരിച്ചു
Kerala

കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞു; തിരുവനന്തപുരത്ത് രണ്ടുപേർ മരിച്ചു

Web Desk
|
13 July 2022 3:08 PM IST

തിരുവനന്തപുരം ഊരട്ടമ്പലം സ്വദേശികളായ വിമൽകുമാർ (36), ഷിബു എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം: നെടുമങ്ങാട്ട് മണ്ണിടിഞ്ഞ് രണ്ടുപേർ മരിച്ചു. നിർമാണ പ്രവൃത്തിക്കിടെ നടന്ന അപകടത്തിൽ തിരുവനന്തപുരം ഊരട്ടമ്പലം സ്വദേശികളായ വിമൽകുമാർ (36), ഷിബു എന്നിവരാണ് മരിച്ചത്. പങ്കജകസ്തൂരി ആശുപത്രി കെട്ടിടത്തിനായി നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗഷന് സമീപം അടിത്തറക്ക് കുഴി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

നാലു ജീവനക്കാരാണ് ജോലിക്കായി വന്നിരുന്നത്. കുഴിക്കകത്തെ മണ്ണ് നീക്കാനായി രണ്ട്‌ തൊഴിലാളികൾ ഇറങ്ങിയ സമയത്ത് സമീപത്ത് കയറ്റിയിട്ട മൺകൂന ഇടിഞ്ഞുവീഴുകയായിരുന്നു. ഉച്ചക്കായിരുന്നു സംഭവം. ആശുപത്രിയിലെത്തിയതോടെയാണ് തൊഴിലാളികൾ മരിച്ചത്.


Two people died in a landslide at Nedumangat in Thiruvananthapuram.

Similar Posts