< Back
Kerala

Kerala
ടിപ്പർ ലോറി നിയന്ത്രണം വിട്ട് അപകടം; മലപ്പുറം വാഴക്കാട് രണ്ടുപേർ മരിച്ചു
|9 Nov 2024 7:44 PM IST
സ്ഥലത്തും ലോറി ഇടിച്ച വാഹനങ്ങളിലും ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി
മലപ്പുറം: വാഴക്കാട് മുണ്ടുമുഴിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. വാഴക്കാട് സ്വദേശി അഷറഫ് (52), നിയാസ് എന്നിവരാണ് മരിച്ചത്. അഷ്റഫിൻ്റെ സഹോദരന്റെ മകനാണ് നിയാസ്. ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഷ്റഫും, നിയാസും സഞ്ചരിച്ച ബൈക്കിലും, എതിർ ദിശയിൽ വന്ന കാറിലും, നിർത്തിയിട്ട ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളിലും ഇടിച്ച് സമീപത്തെ താഴ്‌ചയിലേക്ക് ലോറി വീഴുകയായിരുന്നു. സ്ഥലത്തും ലോറി ഇടിച്ച വാഹനങ്ങളിലും ആളുകൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
-