< Back
Kerala
മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി
Kerala

മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി

Web Desk
|
14 Aug 2025 12:18 PM IST

കൊല്ലത്ത് നിന്നാണ് ഷെമീറിനെ കണ്ടെത്തിയത്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി.കൊല്ലം ജില്ലയിൽ നിന്നാണ് ഷമീറിനെ പോലീസ് കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോയ സംഘത്തേയും പൊലീസ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ഷമീറിനെ പാണ്ടിക്കാട്ടെ വീടിനടുത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്.

ഇന്നോവ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ കണ്ടെത്തിയിരുന്നു. ഇന്നോവയുടെയും സ്വിഫ്റ്റ് കാറിന്റെയും ഉടമകളെയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് .

എന്നാല്‍ തട്ടിക്കൊണ്ടുപോയ സംഘവുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.നേരത്തെ ഷെമീറിന്‍റെ ബിസിനസ് പങ്കാളിയെയും ഭാര്യയെയും വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട് നേരത്തെ ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഷെമീറിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.


Similar Posts