< Back
Kerala

Kerala
കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പിടിയിൽ
|3 Feb 2023 11:49 AM IST
കഠാരയടക്കമുള്ള ആയുധങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തു
എറണാകുളം: മൂന്ന് കിലോ കഞ്ചാവും മാരകായുധങ്ങളുമായി പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പിടിയിൽ. തൊടുപുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഠാരയടക്കമുള്ള ആയുധങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തു.
കാരീക്കോട് സ്വദേശി മജീഷ് മജീദ് ,ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. മജീഷ് മജീദ് സിപിഎം പ്രാദേശി പ്രവർത്തകനാണ്. കഞ്ചാവ് സൂക്ഷിച്ച കാറും കസ്റ്റഡിയിലെടുത്തു.