< Back
Kerala

Kerala
കണ്ണൂരിൽ ആനയെ കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരിക്ക്
|8 Jan 2025 9:22 PM IST
ഓടൻതോട് പാലത്തിന് സമീപത്ത് വെച്ചാണ് അപകടം
കണ്ണൂർ: ആനയെക്കണ്ട് ഭയന്നോടിയ രണ്ടുപേർക്ക് വീണ് പരിക്ക്. കണ്ണൂർ ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഓടൻതോട് പാലത്തിനു സമീപത്ത് വെച്ചാണ് സംഭവം