< Back
Kerala

Kerala
തലശ്ശേരിയിൽ രണ്ടുപേർ കുത്തേറ്റു മരിച്ചു
|23 Nov 2022 9:17 PM IST
ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. ക്വട്ടേഷൻ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
കണ്ണൂർ: തലശ്ശേരിയിൽ സംഘർഷത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. നെട്ടൂർ സ്വദേശി ഷമീർ ആണ് മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഖാലിദ് നേരത്തെ മരിച്ചിരുന്നു. ഖാലിദിന്റെ സഹോദരി ഭർത്താവാണ് ഷമീർ. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം. ക്വട്ടേഷൻ സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. നെട്ടൂർ സ്വദേശികളായ മൂന്നുപേരാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.