< Back
Kerala

Kerala
ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ
|18 March 2024 9:31 AM IST
തട്ടിക്കൊണ്ടുപോകാൻ കാർ വാടകക്ക് നൽകിയവരാണ് കസ്റ്റഡിയിലുള്ളത്.
കൊച്ചി: ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകാൻ കാർ വാടകക്ക് നൽകിയത് ഇവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ രാവിലെ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
തട്ടിക്കൊണ്ടുപോയതിൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം ഇന്നലെ തിരുവനന്തപുരത്തുവച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നത് സംബന്ധിച്ചും പൊലീസിന് വ്യക്തതയില്ല. ഓട്ടോ ഡ്രൈവർമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.