< Back
Kerala
വിവാഹം മുടക്കിയെന്നാരോപിച്ച് പള്ളി ഇമാമിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
Kerala

വിവാഹം മുടക്കിയെന്നാരോപിച്ച് പള്ളി ഇമാമിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

Web Desk
|
12 Oct 2022 10:00 PM IST

കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക്, ഇസ്മായിൽ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: തിരൂർ പടിഞ്ഞാറേക്കര പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക്(26), ഇസ്മായിൽ(35) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വച്ച് പ്രതികൾ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തലയ്ക്കു പിറകിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപത്ത് നിന്ന് ആണ് പൊലീസ് പിടികൂടിയത്. മുബാറകിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെൺ വീട്ടുകാർ പള്ളി ഇമാമിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹം മുടങ്ങി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts