< Back
Kerala
കോട്ടയത്തെ ഗുണ്ടാ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍
Kerala

കോട്ടയത്തെ ഗുണ്ടാ ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

Web Desk
|
1 July 2021 9:14 PM IST

ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ ഖാന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കോട്ടയത്തെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശി അജ്മല്‍, മല്ലപ്പള്ളി സ്വദേശി ശ്രുതി എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ ചേര്‍ന്ന് മറ്റൊരു പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീടുകയറി അക്രമിച്ചത്.

ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ ഖാന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ കൂടെ ഒരു യുവതിയും യുവാവും ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

Related Tags :
Similar Posts