< Back
Kerala
കൊല്ലം പത്തനാപുരത്ത് ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Kerala

കൊല്ലം പത്തനാപുരത്ത് ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Web Desk
|
18 Feb 2024 7:32 AM IST

നാല് കിലോ കഞ്ചാവ് പുനലൂരിലേക്ക് കടത്തുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് ഇവരെ പിടികൂടിയത്

കൊല്ലം: പത്തനാപുരത്ത് ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. നാല് കിലോ കഞ്ചാവ് പുനലൂരിലേക്ക് കടത്തുന്നതിനിടയിലാണ് ഡാൻസാഫ് സംഘവും പത്തനാപുരം പോലീസും ചേർന്ന് ഇവരെ പിടികൂടിയത്. കറവൂർ സ്വദേശി വിഷ്ണു , പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്.

ആസൂത്രണത്തോടെ ആയിരുന്നു പ്രതികളുടെ അംബുലൻസ് വഴിയുള്ള കഞ്ചാവ് കടത്ത്. പോലീസിന് ചില വിവരങ്ങൾ ലഭിച്ചതോടെ ഇവരെ നിരീക്ഷിക്കാൻ തുടങ്ങി. ഒരാഴ്ചയായി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പത്തനാപുരം പിടവൂരിന് സമീപത്ത് വച്ച് പ്രതികൾ ആംബുലൻസിൽ കടത്തിയ കഞ്ചാവുമായി പോലീസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തൽ നടത്താനാണ് സംഘം ഈ മാർഗം തെരഞ്ഞെടുത്തത് എന്നാണ് പോലീസിന് ലഭിച്ച വിവരം. പുനലൂരിലേക്ക് ആയിരുന്നു ഇത്തവണ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപം സർവീസ് നടത്തുന്ന ആംബുലൻസ് ആണ് കസ്റ്റഡിയിലെടുത്തത്.

Watch Video Report

Similar Posts