< Back
Kerala
car fell into the river, car accident, doctors, latest malayalam news, കാർ പുഴയിൽ വീണു, വാഹനാപകടം, ഡോക്ടർമാർ, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു

Web Desk
|
1 Oct 2023 6:52 AM IST

കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അജ്മൽ, അദ്വൈത് എന്നിവരാണ് മരിച്ചത്

എറണാകുളം: പറവൂർ ഗോതുരുത്തിൽ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു.

കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരായ അജ്മൽ, അദ്വൈത് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്നലെ രാത്രി 12:30 യോടെ കൊടുങ്ങല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലായിരുന്ന കാർ പുഴയിലേക്ക് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Similar Posts