< Back
Kerala

Kerala
തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
|13 April 2022 7:35 AM IST
അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ്
ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മ, ഒളമറ്റം സ്വദേശി പ്രയേഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ആറ് പേർ റിമാൻഡിലാണ്. കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിനോട് നിർദേശിച്ചിരുന്നു. സംഭവത്തിൽ മുത്തശ്ശിയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.