< Back
Kerala
Two persons injured after falling from train in Kozhikode
Kerala

കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്

Web Desk
|
12 Jun 2023 8:47 PM IST

അശ്രദ്ധമായി വാതിലിനടുത്ത് നിന്നപ്പോൾ വീണതാകാം എന്നാണ് പൊലീസ് കരുതുന്നത്.

കോഴിക്കോട്: ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത് (40), അഖിൽ (17) എന്നിവരാണ് ട്രെയിനിൽ നിന്ന് വീണത്. കോഴിക്കോട് സ്റ്റേഷനെത്തുന്നതിന് മുമ്പ് വെള്ളയിൽ ഭാഗത്തുവച്ചാണ് ഇരുവരും വീണത്.

സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം എക്‌സ്പ്രസ് ജനറൽ കംപാർട്ട്‌മെന്റിൽ നിന്നാണ് ഇവർ വീണതെന്നാണ് പ്രാഥമിക വിവരം.

അശ്രദ്ധമായി വാതിലിനടുത്ത് നിന്നപ്പോൾ വീണതാകാം എന്നാണ് പൊലീസ് കരുതുന്നത്. മറ്റ് യാത്രികരുടെ മൊഴിയുൾപ്പെടെ ലഭിച്ചെങ്കിൽ മാത്രമേ വിശദാംശങ്ങൾ അറിയാനാവൂ എന്ന് പൊലീസ് പറയുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

Similar Posts