< Back
Kerala
തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
Kerala

തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

Web Desk
|
29 Sept 2022 5:42 PM IST

പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്

തിരുവനന്തപുരം കല്ലറയിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇന്നലെ ഭരതന്നൂരിൽ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ ഇവർ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു. ഇന്നലെ വൈകീട്ട് അംബേദ്കർ കോളനിയിലാണ് ഇരുവരും പ്രശ്‌നമുണ്ടാക്കിയിരുന്നത്.

പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


Two persons were arrested in the case of attacking policemen in Thiruvananthapuram

Similar Posts