< Back
Kerala
കോട്ടയത്ത് വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
Kerala

കോട്ടയത്ത് വീട്ടിൽ കയറിയുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്

ijas
|
19 Nov 2021 7:30 AM IST

ചിറക്കടവ് സ്വദേശി പ്രകാശിന്‍റെ വീട്ടിലെത്തിയ ഒരു സംഘം പ്രകാശിനെയും സുഹൃത്ത് പ്രമോദിനെയും ആക്രമിക്കുകയായിരുന്നു

കോട്ടയം ചിറക്കടവിൽ വീട്ടിൽകയറിയുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. ചിറക്കടവ് സ്വദേശികളായ പ്രകാശ്, സുഹൃത്ത് പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. ചിറക്കടവ് സ്വദേശി പ്രകാശിന്‍റെ വീട്ടിലെത്തിയ ഒരു സംഘം പ്രകാശിനെയും സുഹൃത്ത് പ്രമോദിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രകാശിന്‍റെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റു. പ്രമോദിനെ കാലിന് വെട്ടുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിറക്കടവ് സ്വദേശി വിനോദ് രണ്ടാം മൈല്‍ സ്വദേശി മോഹനൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചിറക്കടവ് ഷോപ്പിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ തർക്കം ഉണ്ടായെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്നാകാം വീടുകയറി ആക്രമണം നടത്തിയതാകാമെന്നാണ് വിലയിരുത്തൽ. കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Related Tags :
Similar Posts