< Back
Kerala
Two policemen have been dismissed after trying to hit a businessman
Kerala

വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു

Web Desk
|
1 July 2023 6:09 PM IST

ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മുജീബ് എന്ന വ്യാപാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്

തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നീ പോലീസുകാരെയാണ് പിരിച്ചുവിട്ടത്. വിനീത് നേരത്തെ സസ്‌പെൻഷനിലായിരുന്നു. കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മുജീബ് എന്ന വ്യാപാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

പൊലീസ് വേഷത്തിലെത്തി വിലങ്ങ് വെച്ച് വ്യാപാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. മുജീബിനെ വിലങ്ങുവെച്ച് കാറിനുള്ളിൽ പൂട്ടിയിട്ടു. ഇതോടെ മുജീബ് പുറത്തേക്ക് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ പ്രതികൾ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. വിനീത് നിലവിൽ സസ്പെൻഷനിലാണ്. അരുൺ ആംബുലൻസ് ഡ്രൈവറാണ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പണം തട്ടിയ കേസിലാണ് വിനീത് സസ്പെൻഷനിലായത്. ഈ സസ്പെൻഷൻ കാലാവധി തീരും മുമ്പാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്.

Similar Posts