< Back
Kerala
പാലക്കാട് രണ്ടു പൊലീസുകാർ ഷോക്കേറ്റ് മരിച്ചു
Kerala

പാലക്കാട് രണ്ടു പൊലീസുകാർ ഷോക്കേറ്റ് മരിച്ചു

Web Desk
|
19 May 2022 11:09 AM IST

മരിച്ചതിന് ശേഷം മറ്റ് എവിടെ നിന്നെങ്കിലും പാടത്ത് കൊണ്ടിട്ടതാവാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല

പാലക്കാട്: മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ രണ്ട് പൊലീസുകാർ ഷോക്കേറ്റ് മരിച്ചു. ഹവിൽദാർമാരായ അശോകൻ , മോഹൻദാസ് എന്നിവരാണ് മരിച്ചത്. ക്യാമ്പിന് പുറക് വശത്തെ പാടത്തിലാണ് ഇരുവരെയും മരിച്ചമിലയിൽ കണ്ടെത്തിയത്. ചൊവ്വ രാത്രിമുതൽ ഇവരെ കാണാനില്ലായിരുന്നു. ഇന്നലെ ഇവർക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. ഷോക്കേറ്റ് മരിച്ചതാണ് എന്നാണ് പൊലീസ് പ്രാഥമികമായി നൽകുന്ന വിവരം.

ഇന്നലെ രാത്രി 10 മണിയോടെയാണ് ഇവർ ക്യാമ്പിലെ ക്വാർട്ടേഴ്സില്‍ നിന്ന് മീൻ പിടിക്കനായി പോയത്. രാത്രി 2 മണിയായിട്ടും തിരിച്ച് വരാതായതോടെ സഹപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിയിലും കണ്ടെത്തിയില്ല. രാവിലെ ഇരുവരുടെയും മൃതദേഹം എ ആർ ക്യാമ്പിന് പിറകിലെ പാടത്ത് കണ്ടെത്തുകയായിരുന്നു.

വൈദ്യൂത ലൈൻ പെട്ടി വീഴുകയോ , മരിച്ച കിടക്കുന്ന സ്ഥലത്ത് ഇലട്രിക് ഫെൻസിങ്ങോ ഇല്ല. രണ്ട് സ്ഥലങ്ങളിലായാണ് മൃതദേഹം ഉള്ളത്. മരിച്ചതിന് ശേഷം മറ്റ് എവിടെ നിന്നെങ്കിലും പാടത്ത് കൊണ്ടിട്ടതാവാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.

എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി.

Similar Posts