< Back
Kerala

Kerala
ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു
|16 Jan 2026 8:38 AM IST
ചാലക്കുടി കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത
തൃശൂർ: മാള അണ്ണല്ലൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ചാലക്കുടി കുറ്റിച്ചിറ സ്വദേശികളായ നീൽ ഷാജു (19), അലൻ ഷാജു (19) എന്നിവരാണ് മരിച്ചത്. രണ്ടുപേരും ബന്ധുക്കൾ ആണ്. ചാലക്കുടിയിൽ നിന്ന് മാളയിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച രാത്രി 11.45 ഓടെയാണ് അപകടം. ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചുവെന്നാണ് പ്രാഥമിക നിഗമനം.