< Back
Kerala

Kerala
ബസിലേക്ക് സ്‌കൂട്ടർ ഇടിച്ചു കയറി; കോഴിക്കോട്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
|9 Aug 2023 3:16 PM IST
ഗാന്ധിറോഡ് മേൽപ്പാലത്തിൽ ബുധനാഴ്ച രാവിലെ 9.30യോട് കൂടിയാണ് അപകടം
കോഴിക്കോട്: ഗാന്ധിറോഡ് മേൽപ്പാലത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥിയും മരിച്ചു. മാത്തോട്ടം സ്വദേശി നൂറുൽ ഹുദ (20) ആണ് മരിച്ചത്. സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ചാണ് അപകടം. സ്‌കൂട്ടറോടിച്ച കല്ലായി സ്വദേശി മെഹ്ഫൂദ് (20) രാവിലെ മരിച്ചിരുന്നു.
മേൽപ്പാലത്തിൽ ഇന്ന് രാവിലെ 9.30യോട് കൂടിയാണ് അപകടമുണ്ടാവുന്നത്. അമിതവേഗത്തിലെത്തിയ സ്‌കൂട്ടർ ബീച്ച് ഭാഗത്ത് നിന്ന് വരികയായിരുന്ന ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മെഹ്ഫൂദ് മരിച്ചു. അൽപസമയം മുമ്പാണ് നൂറുൽ ഹുദയുടെ മരണം സ്ഥിരീകരിച്ചത്. വിദ്യാർഥികളാണ് രണ്ടു പേരും

