< Back
Kerala

Kerala
കോട്ടയം പാദുവയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു
|20 Dec 2022 8:04 PM IST
കൊല്ലം ട്രാവൻകൂർ നേഴ്സിങ് കോളേജിലെ വിദ്യാർഥികളായ വജൻ, അജ്മൽ എന്നിവരാണ് മരിച്ചത്
കോട്ടയം; കോട്ടയം പാദുവയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. കൊല്ലം ട്രാവൻകൂർ നേഴ്സിങ് കോളേജിലെ വിദ്യാർഥികളായ വജൻ, അജ്മൽ എന്നിവരാണ് മരിച്ചത്.
മീനച്ചിലാറിന്റെ കൈവഴിയായ പല്ലകം തോട്ടിൽ വൈകിട്ടാണ് അപകടം. സുഹൃത്തുക്കൾക്ക് ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി