< Back
Kerala
ഓമല്ലൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു
Kerala

ഓമല്ലൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

Web Desk
|
19 Jan 2025 4:34 PM IST

ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഓമല്ലൂർ അച്ചൻകോവിലാറ്റിലാണ് അപകടം. ഇലവുന്തിട്ട സ്വദേശി ശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ട്യൂഷൻ സെന്റർ സംഘടിപ്പിച്ച കായിക പരിപാടിയിൽ പങ്കെടുത്ത ശേഷം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടത്. 5 വിദ്യാർത്ഥികളാണ് ആറ്റിൽ ഇറങ്ങിയത്. ഇതിൽ ശരണും ഏബലും ഒഴുക്കിൽപ്പെട്ട ഉടൻ തന്നെ മറ്റ് വിദ്യാർത്ഥികൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് സ്ക്യൂബ ടീമെത്തി വിദ്യാർത്ഥികളെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


Similar Posts