< Back
Kerala

Kerala
തിരൂരിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു
|10 Oct 2022 6:23 PM IST
നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11) വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്.
മലപ്പുറം: തിരൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11) വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങി മരിച്ചത്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാളാട് നൂറുൽ ഹുദാ സുന്നി മദ്‌റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ആമിനയാണ് അഷ്മിലിന്റെ മാതാവ്. ശറഫുൽ ഇസ്‌ലാം മദ്‌റസയിലെ വിദ്യാർഥിയാണ് അജ്‌നാസ് (സിനു). സാബിറയാണ് അജ്‌നാസിന്റെ മാതാവ്.