< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
കൊല്ലത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
|5 May 2024 6:02 PM IST
പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം
കൊല്ലം: കൊല്ലത്ത് കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുളനട സ്വദേശി നിഖിൽ, മഞ്ചളളൂർ സ്വദേശി സുജിൻ എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു അപകടം. കുടുംബവുമായി കുളിക്കാൻ എത്തിയതായിരുന്നു ഇവർ. ഫയർഫോഴ്സ് സംഘം എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.