< Back
Kerala

Kerala
കൊച്ചിയിൽ രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ
|20 Nov 2024 9:49 PM IST
ഇവർക്ക് കുറുവാ സംഘവുമായി ബന്ധമുണ്ടോയെന്നതിൽ അന്വേഷണം തുടരുന്നു
എറണാകുളം: കൊച്ചിയിൽ തമിഴ്നാട് സ്വദേശികളായ രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ. എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കുറുവാ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇന്നലെയാണ് നാട്ടുകാർ ഇവരെ പിടികൂടിയത്.
ഇവരുടെ പേരിൽ ഹിൽപാലസ് സ്റ്റേഷനിലും തമിഴ്നാട്ടിലും കേസുകളുണ്ട്. ഇവർക്ക് കുറുവാ സംഘവുമായി ബന്ധമുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യം ചെയ്യും.