< Back
Kerala

Kerala
തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി
|2 Jun 2023 9:30 AM IST
തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച മത്സ്യമാണ് പിടികൂടിയത്
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രിയാണ് നഗരസഭ ഹെല്‍ത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും പരിശോധന നടത്തിയത്. തമിഴ്നാട്ടില്‍ നിന്ന് എത്തിച്ച മത്സ്യമാണ് പിടികൂടിയത്.
ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് മത്സ്യം പിടികൂടിയത്. നഗരസഭയും ആരോഗ്യവിഭാഗവും സംയുക്തമായായിരുന്നു പരിശോധന. കുറഞ്ഞ ചെലവിൽ മത്സ്യം വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. നെടുമങ്ങാട് പരിസരത്ത് പഴകിയ മത്സ്യം വിൽപന നടത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് നഗരസഭ പരിശോധന നടത്തിയത്. മത്സ്യമെത്തിച്ച ലോറിയും രണ്ട് ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.