< Back
Kerala
കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ
Kerala

കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ

Web Desk
|
22 Feb 2022 7:04 AM IST

ഇന്തോനേഷ്യൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്നാണ് സൂചന

തിമിംഗല ഛർദിയുമായി രണ്ടുപേർ അറസ്റ്റിലായി. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് കോഴിക്കോട് എൻ ജി ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്.

താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛർദിയുമായി ഇവർ പിടിയിലായത്.

ഇന്തോനേഷ്യൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്നാണ് സൂചന. തമിംഗല ഛർദി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.


Similar Posts