< Back
Kerala

Kerala
കൊച്ചി വിമാനത്താവളത്തിൽ സ്വർണവുമായി രണ്ട് യുവതികൾ പിടിയിൽ
|18 May 2022 9:27 PM IST
ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കടത്തികൊണ്ടുവന്നത്
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ 39 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് യുവതികൾ പിടിയിലായി. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിനികളായ സഹീദ, മുർഷിദമോൾ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 730 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. മൂന്ന് മാലകളും രണ്ടു വളകളും ഒരു സ്വർണ ബിസ്‌ക്കറ്റും ഒരു ജോഡി പാദസരവുമാണ് പിടിച്ചെടുത്തത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കടത്തികൊണ്ടുവന്നത്.