< Back
Kerala
കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു
Kerala

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു

Web Desk
|
14 Sept 2024 8:14 PM IST

ശനിയാഴ്ച രാതി 7:15 നാണ് അപകടം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനുസമീപം മൂന്ന് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച രാതി 7:15 നാണ് അപകടം. പാളം മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിനിടിക്കുകയായിരുന്നു.

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന്റെ വടക്കുഭാഗത്തുകൂടി പാളം മുറിച്ചു കടക്കുന്നതിനിടയിൽ ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് കല്യാണത്തിന് എത്തിയവരാണിവരെന്നാണ് വിവരം. മൂന്നുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Related Tags :
Similar Posts