< Back
Kerala
അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു
Kerala

അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

Web Desk
|
10 Sept 2022 8:40 AM IST

ഇവർ അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.

അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് സ്ത്രീകൾ മരിച്ചു. പുലർച്ചെ 6.15ഓടെയാണ് അപകടമുണ്ടായത്.

പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. ഇവർ അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. വെഞ്ഞാറമൂട് ആലിയാട് സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. കഴക്കൂട്ടം സൈനിക സ്‌കൂളിനു സമീപമായിരുന്നു അപകടം.

ചന്തവിളയിൽ നിന്നും കഴക്കൂട്ടത്തേക്ക് പോയ കാറും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ബൈക്ക് കാറിലിടിച്ച് തെറിച്ചുവീണ ശേഷം കത്തുകയായിരുന്നു.

Similar Posts