< Back
Kerala
തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി
Kerala

തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

Web Desk
|
19 Feb 2024 6:40 AM IST

ആക്ടീവ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിക്കുന്നത്

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെയാണു കാണാതായത്.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണു കുട്ടിയെ കാണാതായത്. സഹോദരങ്ങൾക്കൊപ്പമാണു കുട്ടി ഉറങ്ങിയിരുന്നതെന്നു മാതാപിതാക്കള്‍ പറഞ്ഞു. ഒരു ആക്ടീവ സ്കൂട്ടർ സ്ഥലത്ത് എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

രണ്ടുപേർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിക്കുന്നത്. സംഭവത്തില്‍ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary: Two-year-old girl abducted while sleeping in Thiruvananthapuram's Pettah

Similar Posts