< Back
Kerala

Kerala
കണ്ണൂരിൽ ബയോപ്ലാൻ്റിൻ്റെ ടാങ്കിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
|22 Jan 2026 2:03 PM IST
വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് അപകടം
കണ്ണൂർ: കണ്ണൂർ കൂത്തുത്തുപറമ്പിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിലാണ് അപകടം.
ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിതയാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.